ചുള്ളിക്കര സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
രാജപുരം : ചുള്ളിക്കര സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചുള്ളിക്കര ടൗണിൽ താമസിക്കുന്ന വെള്ളാവൂർ ഹൗസിൽ മോഹനൻ - ജയ്ശ്രീ ദമ്പതികളുടെ മകൻ എം.ഹരീഷ് കുമാർ (36) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമാനിലെ ജഅലാൻ ബനീ ബൂഅലിയിൽ താമസ സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൂഅലിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും. നേരെ പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വാടകക്ക് താമസിച്ചിരുന്ന ഇവർ പിന്നീട് ചുള്ളിക്കര ടൗണിൽ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് താമസം. രണ്ടുവർഷത്തോളം ഹരീഷ് കുമാർ നാട്ടിൽ വന്നു പോയിട്ട്. സഹോദരൻ: അനന്തു (ഏറണാകുളം).
No comments