Breaking News

വീട്ടിലേക്ക് കല്ലെറിഞ്ഞ് വഴിയരികിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു കാട്ടിപ്പൊയിൽ മേലാഞ്ചേരിയിലാണ് സംഭവം

 


കരിന്തളം: വീട്ടിലേക്ക് കല്ലെറിയുകയും വീടിനു സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തതായും പരാതി.കാട്ടിപ്പൊയിൽ മേലാഞ്ചേരിയിലെ പ്രഭാകരന്റെ മകൻ എം പി ഷാജിയുടെ വീട്ടിലേക്കാണ് ഇന്നലെ രാത്രി അജ്ഞാതർ കല്ലെറിയുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിന്റെ ചില്ല് തകർക്കുകയും ചെയ്തത്.ഞായറാഴ്ച രാത്രി 10. 15 നും 10. 45 നും ഇടയിലുള്ള സമയത്താണ് ആക്രമണം നടന്നതെന്ന് ഷാജി നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പുറത്തു നിന്നും സൗണ്ട് കേട്ട് ലൈറ്റ് ഓൺ ചെയ്തു നോക്കിയപ്പോൾ ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ വന്ന രണ്ടംഗ സംഘം കെ എൽ 60 എ 96 81 നമ്പർ ആൾട്ടോ കാറിൻ്റെ ചില്ല് അടിച്ച് തകർത്തു ഉടൻ തന്നെ ബിരിക്കുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നതാണ് കണ്ടതെന്ന് ഷാജി പരാതിയിൽ പറയുന്നു.കാട്ടിപ്പൊയിൽ പള്ളത്ത് ഫർണിച്ചർ വർക്ക് ഷോപ്പ് നടത്തുകയാണ് ഷാജി.ആരുമായും പറയത്തക്ക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഇദ്ദേഹം പറയുന്നു.അതുകൊണ്ടുതന്നെ പ്രതികളെ കുറിച്ചുള്ള യാതൊരു സൂചനയുമില്ല.പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം എസ് ഐ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി.പ്രദേശത്തെ സിസി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒന്നും തന്നെ പ്രവർത്തിക്കുന്നവയല്ലെന്ന് പോലീസ് പറഞ്ഞു.

No comments