Breaking News

മയ്യങ്ങാനം ശ്രീവിഷ്ണുമൂർത്തി ക്ഷേത്രം മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ അനുമോദനവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി


മയ്യങ്ങാനം: ശ്രീ വിഷ്ണുമൂർത്തിക്ഷേത്രം മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ് എസ് എൽ സി , യു എസ് എസ് , എൽ എസ് എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ ക്ഷേത്ര പരിതിയിലെ വിദ്യാത്ഥികൾക്ക് അനുമോദനവും സമൂഹത്തെയും യുവതലമുറയേയും കാർന്നുതിന്നുന്ന മദ്യ -- ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ബോധവൽക്കരണക്ലാസും ലഹരി വിരുദ്ധ പ്രതിഞ്ജയും നടത്തി. നീലേശ്വരം പോലീസ് സബ് ഇൻസ്പക്ടർ ശ്രീ രാജേഷ് കുമാർ ടി.വി. അനുമോദന ചടങ്ങ് ഉൽഘാടനവും മ്പോധവൽക്കരണ ക്ലാസും നടത്തി. ക്ഷേത്രം പ്രസിഡൻ്റ് ബാബു ചേമ്പേ ന അദ്ധ്യക്ഷനായി. കരിമ്പിൽ ഹൈസ്‌കൂൾ റിട്ടേഡ് അദ്ധ്യാപിക ശ്രീമതി കെ സുശീലടീച്ചർ മുഖ്യാതിഥിയായി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ക്ഷേത്ര കമിറ്റി ട്രഷറർ വി.ശംഭു, മാതൃ സമിതി പ്രസിഡൻ്റ് ശോഭന പി.കെ തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രടറി വി. വിനോദ്കുമാർ സ്വാഗതവും, സുജേഷ് മയ്യങ്ങാം നന്ദിയും പറഞ്ഞു.

No comments