Breaking News

കാസർകോട് ജില്ല നേരിടുന്ന കടുത്ത ആരോഗ്യ മേഖല പ്രതിസന്ധികൾക്ക് സമയബന്ധിതമായ പരിഹാരം കാണുമെന്ന് തദ്ദേശ സ്വയംഭ രണ വകുപ്പ് മന്ത്രി കെ.എം. ഷാജി


കാസർകോട്: കാസർകോട് ജില്ല നേരിടുന്ന കടുത്ത ആരോഗ്യ മേഖല പ്രതിസന്ധികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ സമയബന്ധിതമായ പരിഹാരം കാണുമെന്ന് തദ്ദേശ സ്വയംഭ രണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ജില്ലയുടെ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ അടിയന്തര മായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂവ്മെന്റ് ഫോർ ബെ റ്റർ കേരള സൊസൈറ്റി ഭാരവാഹികൾ ഇന്ന് മന്ത്രിയുമായി നടത്തിയ വിശദമായ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാ ര്യം വ്യക്തമാക്കിയത്. ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥയെക്കുറിച്ച് ബോധ്യ മുണ്ടെന്നും സംഘടന സമർപ്പിച്ച നിവേദനങ്ങളിലെ ഓരോ വിഷയവും വിശദമായി പഠിച്ച് പ്രൊജക്റ്റുകൾ വേഗത്തിലാ ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അ റിയിച്ചു. ജില്ലയിലെ പ്രധാന വിഷയമായ മെഡിക്കൽ കോ ളേജിൽ, സമയബന്ധിതമായ പരിഹാരവും കണ്ടെത്തുന്ന തിനായി മന്ത്രി കെ.എം. ഷാജി ഇന്ന് തന്നെ ഉക്കിനടുക്കയി ലെ സർക്കാർ മെഡിക്കൽ കോളേജ് നേരിട്ട് സന്ദർശിക്കുമെ ന്നും ഭാരവാഹികളെ അറിയിച്ചു. മൂവ്മെന്റ് ഫോർ ബെറ്റർ കേരള കാസർകോട് ഭാരവാഹികളായ, സാം ജോസ്, ഖാലി ദ് കൊളയൽ, അബ്ദുല്ല ബംഗന, സുധീഷ് ആറാട്ടുകടവ്, എ ന്നിവരാണ് നിവേദനം നൽകിയത്. ഉദുമ നിയമസഭാ മണ്ഡ ലം എംഎൽഎ കെ നീലകണ്ഠനും മന്ത്രിയോടൊപ്പമുണ്ടാ യിരുന്നു.

No comments