കൊന്നക്കാട് മുട്ടോംകടവിൽ പ്രവർത്തിക്കുന്ന സല്ലാപം കുടുംബശ്രീ വിജയോത്സവം നടത്തി പഞ്ചായത്ത് അംഗം സനോജ് മാത്യു ഉദ്ഘാടനം ചെയ്തു
കൊന്നക്കാട് : ബളാൽ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മുട്ടോംകടവ് പ്രവർത്തിക്കുന്ന സല്ലാപം കുടുംബശ്രീ വിജയോത്സവം നടത്തി. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അയ്യങ്കാളി സ്കോളർഷിപ്പ് വിജയികളെയും മംഗലം കളിയിൽ സംസ്ഥാന വിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് അംഗം സനോജ് മാത്യു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ലത മോഹനൻ അധ്യക്ഷത വഹിച്ചു. എ. ഡി. സ്. പ്രസിഡന്റ് ജെസീല കെ. എ , സി. ഡി. എസ്. മെമ്പർ നബീസ മാനിയിൽ, ഊര് മൂപ്പൻ കെ.വി. കൃഷ്ണൻ, എം. ഇ. സി. ബിന്ദു മനോജ്,ആനിമേറ്റർ ലതിക ചന്ദ്രൻ, എസ് ടി പ്രൊമോട്ടർ രാധിക.പി, ആശാവർക്കർ രാധ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. രാജി ബിനു സ്വാഗതവും സിന്ധു ബാബു നന്ദിയും പറഞ്ഞു.
No comments