Breaking News

ബളാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ചക്കഫെസ്റ്റ് സംഘടിപ്പിച്ചു


ബളാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ചക്കഫെസ്റ്റ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.ലത പരിപാടി ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ മേരി ബാബു അധ്യക്ഷയായി. സിഡിഎസ് വൈസ് ചെയർപേഴ്സൺ വാസന്തി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ മിനി മാത്യു, ഷാജൻ പൈങ്ങോട്, സി. വി.ശ്രീധരൻ, അസിസ്റ്റന്റ് സെക്രട്ടറി എ.മധു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ ശ്രീവിദ്യ ഷൈജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആനിമേറ്റർ കോഡിനേറ്റർ മനീഷ് സപ്പോർട്ടിംഗ് സ്റ്റാഫ്, എന്നിവർ പങ്കെടുത്തു. ചക്കയുടെ 200 ലധികം വിഭവങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു




No comments