Breaking News

കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് 22 വർഷം മുമ്പ് കണ്ണൂരിനെ വിറപ്പിച്ച ഹരിയാന സ്വദേശി ബൽദേവ്സിംഗ്


കാസർകോട്: കുപ്രസിദ്ധ അന്തർ സംസ്ഥാന വാഹന കവർച്ചക്കാരൻ അറസ്റ്റിൽ. ഹരിയാന പൽവാൽ, ലാൽഘോഡി സ്വദേശി ബൽദേവ് സിംഗി(60)യാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം അറസ്റ്റു ചെയ്തത്. ഉത്തർ പ്രദേശ് യമുന നദിക്കരികിലെ ടപ്പൽ എന്ന സ്ഥലത്തെ ഒളിവു കേന്ദ്രത്തിൽ വച്ച് കം ബ്രാഞ്ച് എസ് ഐ മധുസൂദനൻ, എ എസ് ഐ മാരായ ബിജു, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. 22 വർഷം മുമ്പ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത വാഹനമോഷണക്കേസിലെ പിടികിട്ടാപ്പുള്ളിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇതു കൂടാതെ മറ്റു ഒൻപതു കവർച്ചാ കേസുകളിലും ബൽദേവ് പ്രതിയാണ്. ഇയാൾക്കെതിരെ തലശ്ശേരി കോടതിയിൽ പത്തു അറസ്റ്റു വാറന്റുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ അന്വേഷണം നടന്നുവെങ്കിലും ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേർത്തു.

No comments