പ്രതിപക്ഷ വാർഡുകളിൽ ഫണ്ട് വിഹിതം വെട്ടിക്കുറക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിൽ കോടോംബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
അട്ടേങ്ങാനം: കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് ബി ജെ പി പ്രവർത്തകർ ഉപരോധിച്ചു. പ്രതിപക്ഷ വാർഡുകളിൽ ഫണ്ട് വിഹിതം വെട്ടി കുറച്ചതും, കഴിഞ്ഞ വർഷം പണി പൂർത്തികരിച്ച റോഡുകൾക്ക് ഈ വർഷവും ഫണ്ട് നീക്കിവച്ചതും, സൈറ്റ് ഡയറിയും മസ്റ്റ് റോളും അടിക്കാതെ തൊഴിലുറപ്പിന്റെ പേരിൽ അഴിമതിയും, മെമ്പർമാർക്ക് മിനിട്ട് ബുക്കിന്റെ കോപ്പി നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങൾ ആരോപിച്ചാണ് ബി ജെ പി പഞ്ചായത്ത് ഉപരോധിച്ചത്. 18-ാം വാർഡ് മെമ്പർ ജോതി രാധാകൃഷ്ണൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻറ് പ്രേംരാജ് കാലിക്കടവ്, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, മണ്ഡലം കമ്മിറ്റി അംഗം രാമചന്ദ്രൻ ,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് അട്ടേങ്ങാനം, ഒബിസി മോർച്ച മണ്ഡലം കമ്മിറ്റി അംഗം ബാലൻ , എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി യോഗം കോൺഗ്രസ് മെമ്പർമാരും ബഹിഷ്കരിച്ചിരുന്നു
No comments