Breaking News

ജില്ലയെ വ്യവസായിക ഹബ്ബാക്കി മാറ്റുന്നതിനുള്ള റൈസിങ് കാസർകോട് ഉൾപ്പെടെയുള്ള 82 കർമപദ്ധതികൾ അടക്കമുള്ള വൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രകടന പ്രതിക


കാസർകോട് : ജില്ലയെ വ്യവസായിക ഹബ്ബാക്കി മാറ്റുന്നതിനുള്ള റൈസിങ് കാസർകോട് ഉൾപ്പെടെയുള്ള 82 കർമപദ്ധതികൾ അടക്കമുള്ള വൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രകടന പ്രതിക. സന്തുഷ്ട ഗ്രാമങ്ങൾ എന്ന കാഴ്ചപ്പാടോടെ തയ്യാറാക്കിയ പ്രകടനപ്രതിക അഞ്ചുവർഷത്തെ വികസനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നു. കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയെന്ന പദവി കൂടുതൽ മികവോടെ നിലനിർത്തുന്നതിനുള്ള ബഹുമുഖ പദ്ധതികൾ നടപ്പാക്കും. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ വ്യവസായ വികസനത്തിന് കൂടുതൽ സാധ്യതകൾ തെളിയും. വ്യവസായ സൗഹൃദ ജില്ലയെന്ന ആശയം പ്രചരിപ്പിക്കുന്നതിനായി നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിക്കും. പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജനാണ് പ്രകടന പ്രതിക പുറത്തിറക്കിയത്. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നേതാക്കളായ സി എച്ച് കുഞ്ഞന്പു എംഎൽഎ, സി പി ബാബു, വി വി കൃഷ്ണൻ, പി ടി നന്ദകുമാർ, അസീസ് കടപ്പുറം, കുര്യാക്കോസ് പ്ലാപ്പറന്പൻ, കരീം ചന്തേര, പി പി രാജു, പി വി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. മണ്ണാണ് ജീവൻ കൃഷിക്കനുയോജ്യമായ തരിശുഭൂമി പരമാവധി പ്രയോജനപ്പെടുത്തും. ഇതിനായി അഗ്രികൾച്ചറർ ഫാം പ്രൊഡ്യൂസർ കന്പനികൾ ആരംഭിക്കും. റബർ, അടക്ക ഉൾപ്പെടെയുള്ള കാർഷികാധിഷ്ഠിത വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും. ജില്ലയിലെ കാർഷിക ആവശ്യങ്ങൾക്കുള്ള വിത്തും

തൈകളും ഉൽപാദിപ്പിക്കാനാവും വിധം ജില്ലാ ഫാമുകൾ ശാക്തീകരിക്കും. പൂകൃഷി പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കും. മാതൃകാ നീർത്തടാധിഷ്ഠിത വികസന പദ്ധതി തയ്യാറാക്കും. പുഴ സംരക്ഷണത്തിനുള്ള നദീസംരക്ഷണ പദ്ധതി അഞ്ചുവർഷത്തിനകം പൂർത്തിയാക്കും. മഞ്ഞൾ ഗ്രാമം മാതൃകയിൽ പ്രത്യേക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ വരും. കാറഡുക്ക മാതൃകയിൽ ആനവേലി ക്ഷീര സ്വയം പര്യാപ്തത

കൈവരിക്കാൻ

പദ്ധതിയൊരുക്കും. വന്യജീവിശല്യം തടയുന്നതിന് സൗര തൂക്കുവേലികൾ വ്യാപിപ്പിക്കും. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ തയ്യാറുള്ളവർക്ക്

അഭയകേന്ദ്രങ്ങൾ ആരംഭിക്കാൻ സഹായം നൽകും. ഷിഫ് ലാൻഡിങ് സെന്ററുകൾ വികസിപ്പിക്കും. മത്സ്യവിത്തുൽപാദനം ആരംഭിക്കും. കല്ലുമ്മക്കായ കൃഷി വ്യാപിപ്പിക്കും. അയൽപക്കത്തുണ്ട് തൊഴിലിടങ്ങൾ വൈജ്ഞാനിക കേരളം പദ്ധതി പ്രകാരം വീടിനടുത്ത് തൊഴിലിടങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്തുകൾക്ക് പിന്തുണ നൽകും. പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് വർഷം തോറും 'റൈസിങ് കാസർകോട് നിക്ഷേപക സംഗമം' ഒരുക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് റിവോൾവിങ് ഫണ്ട് നൽകും. പ്രവാസികളുടെ വിവരശേഖരണം നടത്തി ഡാറ്റ ബേസ് തയ്യാറാക്കും.

No comments