Breaking News

'ചേറാണ് ചോറ്' ക്ലായിക്കോട് വയലിൽ നെൽകൃഷിയിറക്കി പരപ്പ സ്ക്കൂളിലെ എൻ.എസ്.എസ് കുട്ടികൾ


പരപ്പ: പരപ്പ ഗവ.ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റേയും ക്ലായിക്കോട് പാടശേഖര കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷി തുടങ്ങി. ചേറാണ് ചോറ് എന്ന പൊന്നറിവ് കുട്ടികളിലേക്ക് പകരുന്നതായിരുന്നു പരിപാടി ക്ലായിക്കോട് അത്തിക്കൽ കൃഷ്ണൻ്റെ 17 സെൻ്റ് പാടമാണ് കുട്ടികൾക്ക് കൃഷി ചെയ്യാൻ നൽകിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ഭൂപേഷ് കെ  ഞാറ് നടൽ ഉദ്ഘാടനം ചെയ്തു . കോടോംബേളൂർ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷണൻ്റെ അധ്യക്ഷതയിലാണ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൾ നാസർ മുഖ്യാഥിതി ആയിരുന്നു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ ഹരീഷ് കുമാർ പി. സ്റ്റാഫ് സെക്രട്ടറി ശ്രീ ജിതേഷ് തോമസ് പ്രോഗ്രാം ഓഫീസർ ശ്രീ ബിജു എ എം എന്നിവർ നേതൃത്വം നൽകി.







1 comment: