Breaking News

മാലോം കേന്ദ്രീകരിച്ച് സാമൂഹിക് ജാഗരൺ കാൽനട പ്രചരണ ജാഥ നടത്തി


മാലോം : ചരിത്രം തിരുത്തി എഴുതരുത്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വർഗീയവാദികൾക്ക് ഒരു പങ്കുമില്ല എന്ന് തുറന്നു കാണിക്കാൻ കർഷകസംഘം കർഷക തൊഴിലാളി സിഐടിയു സംഘടനകൾ ചേർന്ന്   ആഗസ്റ്റ്14ന് സംയുക്തമായി കാസർഗോഡ് നടത്തുന്ന സാമൂഹ്യ ജാഗരൺ പരിപാടിയുടെ പ്രചരണ കാൽനട ജാഥ ബളാൽ പഞ്ചായത്ത് തലത്തിൽ പറമ്പ് റോഡിൽ നിന്ന് ആരംഭിച്ച് മാലോത്ത് സമാപിച്ചു പറമ്പ റോഡിൽ കർഷകസംഘം ജില്ലാ ട്രഷറർ പി ആർ ചാക്കോ ജാഥ ഉദ്ഘാടനം ചെയ്തു, കെ ദിനേശൻ അധ്യക്ഷനായി, എം കുഞ്ഞമ്പു സ്വാഗതം പറഞ്ഞു, മാലോത്ത് സമാപനയോഗം ടി കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു, സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ എംജി രാമചന്ദ്രൻ, ടി പി തമ്പാൻ,സണ്ണി മങ്കയം, ടിവി തമ്പാൻ, കെ ദാമോദരൻ,കെ യു ജെയിംസ് എന്നിവർ സംസാരിച്ചു

No comments