Breaking News

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 8 ലക്ഷം രൂപയോളം കൈക്കലാക്കിയ പ്രതി കാസറഗോഡ് സൈബർ പോലീസിന്റെ പിടിയിൽ


കാസറഗോഡ് : sangam.com  എന്ന മാട്രിമോണിയൽ  വെബ് സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഡോക്ടർ എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു യുവതിയിൽ നിന്നും 8 ലക്ഷത്തോളം രൂപ കൈക്കലാക്കിയ ബിനോയ് ഷെട്ടി @സനത് ഷെട്ടി യെയാണ് കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന. ഐ  പി  എസ്, അഡിഷണൽ എസ്  പി  ശ്രീ. രാജു. പി. കെ എന്നിവരുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് സൈബർ ക്രൈം ഇൻസ്‌പെക്ടർ ശ്രീ. പ്രേംസദൻ. കെ, സൈബർ സെൽ എസ് ഐ അജിത്‌. പി. കെ, എസ് ഐ  ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ  മനോജ്‌  എന്നിവരടങ്ങിയ ടീം അറസ്റ്റ് ചെയ്തത് .  മാസങ്ങളായി പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചും, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുന്ന പ്രതിയുടെ ലൊക്കേഷൻ പിൻതുടർന്നുമാണ് വളരെ നാടകീയമായി പ്രതിയുടെ മംഗലാപുരം സുറത്കലിലുള്ള വീട്ടിൽ നിന്നും പുലർച്ചെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.  ഇയാൾ സമാനമായി ആരെയെങ്കിലും ചതി ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നുണ്ട്. 

ഓൺലൈൻ ചതികൾ വ്യാപകമാകുന്നത് തടയാൻ കാസറഗോഡ് സൈബർ ടീം നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് പ്രതിയെ എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. 

ലോൺ ആപ്പ്, ബിറ്റ്കോയിൻ നിക്ഷേപം മുതലായ പരാതികളിൽ മേൽ  സൈബർ ക്രൈം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

No comments