Breaking News

ദേശീയ അണ്ടർ 13 വടംവലി ചാമ്പ്യൻഷിപ്പ്; നാടിൻ്റെ അഭിമാനതാരങ്ങളായി പരപ്പയിലേയും ബാനത്തേയും ചുണക്കുട്ടികൾ


വെള്ളരിക്കുണ്ട്: മഹാരാഷ്ട്രയിൽ വെച്ചു നടന്ന അണ്ടർ 13 വടംവലി മത്സരത്തിൽ കേരളം ചാമ്പ്യന്മാരായി.  സ്വർണ്ണ മെഡൽ നേടിയ ടീമിലെ മുൻനിര താരങ്ങളായ പരപ്പയിലേയും ബാനത്തേയും ചുണക്കുട്ടികൾ നാടിന് അഭിമാനമായി. ബാനം ജിഎച്ച്എസിലെ അനാമിക, ശ്രാവണ, ജിഎച്ച്എസ്എസ് പരപ്പയിലെ അശ്വതി, നിധീഷ് കുമാർ, ഷാരോൺ, ദേവദർശ്, റെന ഫാത്തിമ, ശ്രീനന്ദ, ചൈത്ര എന്നീ കുട്ടികൾ നാടിൻ്റെ അഭിമാനതാരങ്ങളായി മാറി. കിഴക്കൻ മലയോര മേഖലയിലെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യന്മാർ ഉയർന്നുവന്നതിൽ ബാനം സ്കൂളും നാടും ആഹ്ലാദത്തിലാണ്. അനാമികയേയും ശ്രാവണയേയും സ്റ്റാഫ് കൗൺസിൽ, പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി എന്നിവർ അഭിനന്ദിച്ചു.

ദേശീയ വടംവലി മത്സരത്തിൽ  ചാമ്പ്യൻമാരായി പരപ്പയിലെ അശ്വതിയും നിധീഷ് കുമാറും ഷാരോണും ദേവദർശും റെന ഫാത്തിമയും ശ്രീനന്ദയും ചൈത്രയും 


പരപ്പയിലെ കുട്ടികളിൽ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ ചൈത്രയും , അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ അശ്വതിയും , അണ്ടർ 15 ആൺകുട്ടികളുടെ വിഭാഗത്തിൽ നിതീഷ് കുമാറും, അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ ദേവദർശനും  ഷാരോണം , അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ  ശ്രീനന്ദയും റെന ഫാത്തിമയും ആണ് കേരളത്തിനും അതിലൂടെ പരപ്പക്കും തിളക്കമാർന്ന വിജയം സമ്മാനിച്ചത്. ജിഎച്ച്എസ്എസ് പരപ്പക്ക് മികവാർന്ന മറ്റൊരു പൊൻതൂവൽ നൽകിയ കായികപ്രതിഭകൾക്ക് സ്കൂളിലെ പിടിഎ എസ്എംസി , സ്റ്റാഫ് കൗൺസിൽ എന്നിവർ  അനുമോദനം അറിയിച്ചു.










No comments