Breaking News

'കൂടെയുണ്ട് ജനമൈത്രി' ചുള്ളി ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്


വെള്ളരിക്കുണ്ട്: ചുള്ളിയിലെ ഉരുൾ പൊട്ടലിൽപ്പെട്ടു ചുള്ളി എൽ പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇരുപതോളം കുടുംബങ്ങൾക്ക് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഭക്ഷണ സാമഗ്രികളും അത്യാവശ്യ സാധനങ്ങളും എത്തിച്ചുനൽകി. സബ് ഇൻസ്‌പെക്ടർ വിജയകുമാറിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സ്റ്റേഷനിലെ ഓരോ പോലീസുകാരും  സഹായം നൽകി ഉദ്യമത്തോട് സഹകരിച്ചു. കാസറഗോഡ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. വി.ബാലകൃഷ്ണൻ ഭക്ഷണസാമഗ്രികൾ കൈമാറി. വെള്ളരിക്കുണ്ട് സബ് ഇൻസ്‌പെക്ടർ രജികുമാർ, സ്റ്റേഷൻ റൈറ്റർ മധു, ജനമൈത്രി ബീറ്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

No comments