Breaking News

വെള്ളരിക്കുണ്ട് പുങ്ങംചാലിൽ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു


വെള്ളരിക്കുണ്ട് : തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. പുങ്ങംചാൽ കൊടിയംകുണ്ടിലെ ഓമന ഗോപിക്കാണ് സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോട്ടത്തിൽ വച്ച് പാമ്പ് കടിയേറ്റത്.

തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ഒമനയുടെ വലതു കാലിന് പാമ്പ് കടിക്കുകയായിരുന്നു. പാമ്പ് കാലിൽ കടിച്ചു തൂങ്ങി നിന്നനിലയിൽ നിലവിളിച്ചു കൊണ്ട് ഓമന കാൽ കുടഞ്ഞപ്പോഴാണ് പാമ്പ് കടി വിട്ടത്. കൂടെ ജോലി ചെയ്തവർ ഓമനെയെ ആദ്യം വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് അവിടെനിന്നും കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലേക്കും കൊണ്ട് പോയി. പരിക്ക് ഗുരതരമല്ലെങ്കിലും ഐ. സി. യു. വിലാണ് ഒമനകഴിയുന്നത്.

No comments