എഴുന്നേറ്റ് നിൽക്കാൻ കഴിയാതെ വിധം മദ്യ ലഹരിയിൽ ഡ്രൈവർ, പരപ്പയിൽ ഥാർ ജീപ്പ് നാട്ടുകാർ തടഞ്ഞു
പരപ്പ : എഴുന്നേറ്റ് നിൽക്കാൻ കഴിയാതെ വിധം മദ്യ ലഹരിയിൽ ഡ്രൈവർ. ഥാർ ജീപ്പ് നാട്ടുകാർ തടഞ്ഞു വച്ചു. വാഹനം ഓടിച്ചു വന്ന ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ് കേസെടുത്തു.
ഇന്നലെ വൈകീട്ട് പരപ്പ് സ്കൂളിന് സമീപത്താണ് സംഭവം. ഒരു ടയർ പൊട്ടിയ നിലയിൽ അപകടകരമായ രീതിയിൽ ഥാർ ജീപ്പ് ഓടിച്ച് വരികയായിരുന്നു. മൂക്കറ്റം മദ്യ ലഹരിയിലായ ഡ്രൈവർ റോഡിൽ കുഴഞ്ഞിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട്
പൊലീസ് സ്ഥലത്തെത്തി. തമിഴ്നാട് റജിസ്ട്രേഷൻ വാഹനം കസ്റ്റഡിയിലെടുത്തു. തമിഴ്നാട് ധർമ്മപുരി സ്വദേശി ഡി. ശ്യാം രാജിനെ 55 തിരെ കേസെടുത്തു.
No comments