പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും ശിക്ഷ
വെള്ളരിക്കുണ്ട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും.മാലോം അതിരമാവിലെ പാപ്പിനി വീട്ടിൽ ദാമോദരന്റെ മകൻ പീഡി സനീഷിനെ (36) യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും അനുഭവിക്കണം.2023 മുതൽ വിവിധ ദിവസങ്ങളിലായി ഉറങ്ങിക്കിടക്കുമ്പോൾ വയസുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി അടുത്ത മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.അന്ന് ചിറ്റാരിക്കൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
No comments