Breaking News

ഇടത്തോട് കോളിയാർ വളവിൽ വീണ്ടും അപകടം ; ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു


പരപ്പ : ഇടത്തോട്  കോളിയാർ വളവിൽ വീണ്ടും അപകടം.  കാഞ്ഞങ്ങാട് നിന്നും വെള്ളരിക്കുണ്ടിലേക്ക് ഇന്‍വെര്‍ട്ടര്‍ ബാറ്ററിയുമായി വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന രണ്ട് കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഉടൻതന്നെ പരപ്പയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടകരമായ രീതിയില്‍ വളവുകളുള്ള കോളിയാർ വളവില്‍ മുന്‍പും നിരവധി തവണ സമാനമായ രീതിയിൽ വാഹനപകടങ്ങള്‍ നടന്നിട്ടുണ്ട്. അതിനാൽ ഈ ഭാഗത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

No comments