ചെറുവത്തൂർ-ചീമേനി റോഡിലെ കൊത്തങ്കരയിൽ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിലായ മൂന്നു പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി
ചീമേനി : ചെറുവത്തൂർ-ചീമേനി റോഡിലെ കൊത്തങ്കരയിൽ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിലായ മൂന്നു പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിയോടെയാണ് അപകടം. വീടു നിർമ്മാണ സ്ഥലത്തിനു സമീപത്തെ മണ്ണ് ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. വീടു നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന മൂന്നു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സും പൊലീസുകാരും നാട്ടുകാരും നടത്തിയ ഏറെ നേരത്തെ
പരിശ്രമത്തിനൊടുവിലാണ് മൂന്നു പേരെയും രക്ഷപ്പെടുത്തി ആശുപ്രതിയിലെത്തിച്ചത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളു.
No comments