Breaking News

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.. നാട്ടക്കല്ലിലെ പത്മനാഭൻ-ബിന്ദു ദമ്പതികളുടെ മകൾ ദീപ (23) ആണ് ചികിത്സയ്ക്കിടെ മരിച്ചത്


വെള്ളരിക്കുണ്ട് : എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാട്ടക്കല്ലിലെ പത്മനാഭൻ-ബിന്ദു ദമ്പതികളുടെ മകൾ ദീപ (23) ആണ് വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.

അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടിൽ വച്ചാണ് ദീപ എലിവിഷം കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. ആദ്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ: ശ്രീദീപ്ത (3), ശ്രീയാം ദേവ് (1). സഹോദരങ്ങൾ: ദീപു, ദിവ്യ.

No comments