Breaking News

കൊന്നക്കാട് പൊതുജന സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘മെമ്പർ കെയർ' പദ്ധതിക്ക് തുടക്കമായി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനംചെയ്തു

വെള്ളരിക്കുണ്ട് :  ബളാൽ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ സനോജ് മാത്യുവിന്റെ കൊന്നക്കാട് പൊതുജന സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘മെമ്പർ കെയർ' പദ്ധതിയ്ക്ക് തുടക്കമായി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനംചെയ്തു. മുൻ പഞ്ചായത്ത് അംഗം ടി പി തമ്പാൻ അധ്യക്ഷനായി. കിടപ്പു രോഗികൾക്കും മറ്റ് ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ആവശ്യമായ വീൽചെയർ, എയർ ബെഡ്, വാക്കിങ് സ്റ്റിക്ക് തുടങ്ങിയ നിരവധിയായ ഉപകരണങ്ങൾ സൗജന്യമായി ആവശ്യക്കാർക്ക് നൽകുക എന്നുള്ളതാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു കൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ ടി കെ ദീപ, പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട്, കെ ദിനേശൻ, അലീന ജോർജ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം സനോജ് മാത്യു സ്വാഗതവും പി എസ് വേണു നന്ദിയും പറഞ്ഞു. യോഗത്തിൽ ബിഎഡ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ അലീന ജോർജ് പുളിക്കത്തടത്തിലിനെ എംഎൽഎ അനുമോദിച്ചു. 



No comments