വെള്ളരിക്കുണ്ട് : കൊന്നക്കാട് -മുട്ടോംകടവ് -വാഴത്തട്ട് -കോട്ടഞ്ചേരി റോഡും, കൊന്നക്കാട് -കടവത്ത് മുണ്ട -കോട്ടഞ്ചേരി റോഡും ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എ ലത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പഞ്ചായത്ത് സെക്രട്ടറി പി ഗോകുൽ, ഓവർസീയർ എ സിജിത, ടി പി തമ്പാൻ, വി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സനോജ് മാത്യു സ്വാഗതവും കുഞ്ഞിരാമൻ പാട്ടത്തിൽ നന്ദിയും പറഞ്ഞു.
No comments