Breaking News

ഹരിത വിദ്യാലയ ക്യാംപെയിൻ പാണത്തൂർ ജി.ഡബ്ല്യു.എച്ച്.എസ്.എസിൽ തുടക്കമായി


പാണത്തൂർ: ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിൻ പാണത്തൂർ ജി.ഡബ്ല്യു.എച്ച്.എസ്.എസിൽ തുടക്കമായി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുന്നതിനും മാലിന്യസംസ്കരണത്തിൽ Reduce, Reuse, Recycle എന്ന ആശയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ സജീവമായി പങ്കാളികളാക്കുന്നതിനുമാണ് ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി എം. അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റീന തോമസ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്ത്, എട്ടാം വാർഡ് മെമ്പർ ഷിബു എം., പി.ഇ.സി സെക്രട്ടറി വിനയരാജൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് റോബിൻ എം.കെ., സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ. എന്നിവർ ആശംസകൾ നേർന്നു.

ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ പി.വി. വിനോദ് കുമാർ വിഷയാവതരണം നടത്തി. സ്വാപ്പ് ഷോപ്പ് പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ മിനികുമാരി കെ., സുജ എ. എന്നിവർ ശുചിത്വ ക്ലാസുകൾ നയിച്ചു.

തുടർന്ന് ഹരിത കർമ്മസേനാംഗങ്ങളായ സ്നേഹി ഷാജി, ആലീസ് സെബാസ്റ്റ്യൻ, സുജാത, കുഞ്ഞാമിന, രാധിക എന്നിവരുമായി വിദ്യാർത്ഥികൾ അഭിമുഖം നടത്തി. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ, മാലിന്യസംസ്കരണത്തിൽ ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക്, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മസേനാംഗങ്ങൾക്ക് കൈമാറേണ്ട രീതികൾ തുടങ്ങിയ കാര്യങ്ങൾ 

സംവദിച്ചു 


No comments