Breaking News

എൻ ഭാസ്കരനെ അനുസ്മരിച്ചു... കുറുഞ്ചേരിയിൽ എൻ ഭാസ്കരൻ അനുസ്​മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു


ഭീമനടി :  സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും മലയോരത്തെ നേതാവും കുറുഞ്ചേരി എ കെ ജി സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന കുറുഞ്ചേരിയിലെ എൻ ഭാസ്കരന്റെ പതിനഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. കുറുഞ്ചേരി എ കെ ജി സ്മാരക വായനശാല പരിസരത്തെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി എം മത്തായി പതാകയുയർത്തി.  പുഷ്പാർച്ചനയ്ക്കുശേഷം അനുസ്മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനംചെയ്തു. പി കെ രമേശൻ അധ്യക്ഷനായി. പി എം മത്തായി, ഇ ടി ജോസ്​, ടി വി രാജീവൻ, എം വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ മുരളീധരൻ സ്വാഗതം പറഞ്ഞു. 



No comments