Breaking News

മാലോത്ത് കസബ സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക് അനുമോദനവും, എൻഡോവ്‌മെന്റ് വിതരണവും നടത്തി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു


മാലോം  : ഗവ ഹയർസെക്കന്ററി സ്കൂൾ മാലോത്ത് കസബയിൽ എസ് എസ്  എൽ സി,  പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക് അനുമോദനവും,  എൻഡോവ്‌ മെന്റ് വിതരണവും നടത്തി.

കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം എൽ എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.  പി ടി എ പ്രസിഡണ്ട്‌ സനോജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ  മിനി പോൾ സ്വാഗതഭാഷണം നടത്തി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ,  പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെസ്സി ടോമി,ബളാൽ  ഗ്രാമ പഞ്ചായത്ത് മെമ്പർ റോസിലിൽ സിബി, എസ് എം സി ചെയർമാൻ അരൂപ് സി സി, ഹെഡ്മാസ്റ്റർ പ്രസാദ് എം കെ എന്നിവർ ആശംസ  അർപ്പിച്ചു സംസാരിച്ചു.  

തുടർന്ന് 2026 മാർച്ചിൽ നടന്ന ഹയർസെക്കന്ററി, എസ് എസ് എൽ സി  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ  പ്ലസ്,  ഒൻപത് എ പ്ലസ്,  5 എ പ്ലസ് എന്നിവ നേടിയ വിദ്യാർത്ഥികൾക്ക് എം എൽ എ ഗോവിന്ദൻ പള്ളിക്കാപ്പിൽ അവാർഡ് വിതരണം നടത്തി .  ഫുൾ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്കുള്ള കുര്യൻമാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെൻ്റ്,സയൻസ് ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഇംഗ്ലീഷ് വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് ജെയ്‌സമ്മ ടീച്ചർ നൽകുന്ന എൻഡോവ്മെന്റ് , സോഷ്യോളജി, പെളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ മുഴുവൻമാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് അതാത് വിഷയത്തിൻ്റെ അധ്യാപകർ നല്കുന്ന കാഷ് അവാർഡ് എന്നിവ നല്കി.  പതിവിൽ നിന്നും വ്യത്യസ്തമായി പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും സർട്ടിഫിക്കറ്റും  മെഡലും നല്കി ആദരിച്ചു.  വിദ്യാർത്ഥികൾ,  അധ്യാപകർ, രക്ഷിതാക്കൾ,  നാട്ടുകാർ,  സാമൂഹ്യപ്രവർത്തകർ,  എന്നിവർ പങ്കെടുത്ത ചടങ്ങിന്  സ്റ്റാഫ് സെക്രട്ടറി ജിതേഷ് തോമസ് നന്ദി അർപ്പിച്ചു സംസാരിച്ചു.

No comments