Breaking News

പ്രവൃത്തിപരിചയ അധ്യാപകരുടെ രണ്ടു ദിവസത്തെ ബുക്ക് ബൈൻഡിങ്ങ് ശില്പശാല സമാപിച്ചു

കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷ കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രവൃത്തിപരിചയ അധ്യാപകർക്ക് നൽകി വരുന്ന രണ്ട് ദിവസത്തെ ബുക്ക് ബൈൻഡിങ്ങ് പരിശീലന ശില്പശാല സമാപിച്ചു. ബൈൻഡിങ്ങ് സംസ്ഥാന തല പരിശീലകൻ ഹരിനാരായണൻ പി.കെ ക്ലാസുകൾ കൈകാര്യം ചെയ്തു.  പ്രവൃത്തിപരിചയ മേഖലയിലെ 40 അധ്യാപികമാർ പരിശീലനത്തിൽ പങ്കെടുത്തു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള ബപ്രവൃത്തിപരിചയ മേളയിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. സജീഷ് യു.വി , ബിന്ദു പി, ഉഷ. കെ.വി , മൃദുല കുമാരി എ.വി , വസുമതി. സി.ജയ. കെ , സ്മിത.കെ ജയശ്രീ എം , സരിത കെ , അമൃത കൃഷ്ണൻ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.സമാപന ചടങ്ങ് സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ശ്രീ രവീന്ദ്രൻ പി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് ബി.പി.സി വിജയലക്ഷ്മി കെ.പി അദ്ധ്യക്ഷയായിരുന്നു.ട്രെയിനർ , രാജഗോപാലൻ . പി ,സ്വാഗതവും ട്രെയിനർ സുബ്രഹ്മണ്യൻ വി.വി നന്ദിയും പറഞ്ഞു. 

No comments