Breaking News

ഭൂമിയുടെ പ്രതിഭാസം സംഭവിച്ച വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിലെ ഗോപകുമാറിൻ്റെ വീട് വില്ലേജ് ഓഫീസർ സന്ദർശിച്ചു

വെള്ളരിക്കുണ്ട്: കഴിഞ്ഞ ദിവസം രാവിലെ 10.30 മണിയോടെയാണ് വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ ഇല്ലിക്കൽ ഗോപകുമാറിൻ്റെ വീട്ട് പരിസരത്ത് വലിയ ശബ്ദത്തോടെ കുലുക്കം അനുഭവപ്പെട്ടതായി പറഞ്ഞത്. ഗോപകുമാറിൻ്റെ ഭാര്യയും കുട്ടികളും അമ്മയും ദൃക്സാക്ഷികളായ സംഭവത്തിന് ശേഷം കുടുംബം ഭയപ്പാടോടെയാണ് വീട്ടിൽ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ സി പി എം പരപ്പ ലോക്കൽ കമ്മറ്റി നേതാക്കൾ ഇടപെട്ട് ഗോപകുമാറിനേയും കുടുംബത്തെയും ഇന്നലെ തന്നെ മറ്റൊരു വീട്ടിൽ താൽക്കാലികമായി മാറ്റി പാർപ്പിച്ചിരുന്നു. വെള്ളരിക്കുണ്ട് തഹസിൽദാറിൻ്റെ നിർദ്ദേശമനുസരിച്ച് പരപ്പ വില്ലേജ് ഉദ്യോഗസ്ഥർ ഇന്ന് ഗോപകുമാറിൻ്റെ വീടും പരിസരവും സന്ദർശിച്ചു. പ്രഥമദൃഷ്ടിയിൽ മറ്റ് ലക്ഷണങ്ങൾ ഒന്നും കാണുന്നില്ലെങ്കിലും തഹസിൽദാർക്ക് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പിൻ്റെ പരിശോധനയ്ക്ക് ശേഷം മാത്രമെ മറ്റ് കാര്യങ്ങളെക്കുറിച്ച് പറയാൻ കഴിയുകയുള്ളുവെന്ന്  പരപ്പ വില്ലേജ് ഓഫീസർ സോന മലയോരം ഫ്ലാഷിനോട് പറഞ്ഞു. വില്ലേജ് അസിസ്റ്റൻ്റ് രശ്മി, സുജിത്ത് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. 

No comments