Breaking News

40 നിർധന കുടുംബങ്ങൾക്ക് ഓണക്കോടിയുമായി പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം


പരപ്പ: പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി 40 കുടുംബങ്ങളിൽ ഓണക്കോടികൾ എത്തിച്ചു നൽകി. ഓണക്കോടി വിതരണ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകനും അക്യുപങ്ചർ ചികിത്സാ വിദഗ്ധനുമായ ഡോക്ടർ സജീവ് മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിലേക്ക്, പൊതുസമൂഹത്തിന്റെ പിന്തുണയോടെ  സഹായങ്ങൾ എത്തിക്കുക എന്ന പ്രിയദർശിനി  സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓണക്കോടികൾ വിതരണം ചെയ്യുന്നത് എന്ന് ഫോറം പ്രസിഡണ്ട് ശരത്ചന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ഓണക്കാലത്തും പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം ഓണക്കോടികൾ വിതരണം ചെയ്തിരുന്നു. സിജോ പി. ജോസഫ്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, ശബരി രാജ്, മഹേഷ് കുമാർ,ചന്ദ്രൻ കളിങ്ങോൻ,പ്രശാന്ത് പരപ്പ, അഭിലാഷ്,റഷീദ് സി എച്ച്.ബാബു വീട്ടിയടി തുടങ്ങിയവർ നേതൃത്വം നൽകി.

No comments