Breaking News

പോളിടെക്നിക് പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: ഗവ, എയ്ഡഡ്/IHRD /CAPE/ സ്വാശ്രയ പോളിടെക്നിക് കോളജിലെ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. പുതിയതായി ലഭിച്ച അലോട്ട്മെന്റ് നിലനിർത്തുകയും ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ അടുത്തുള്ള ഗവൺമെന്റ് അല്ലെങ്കിൽ ഗവ. എയ്ഡഡ് പോളിടെക്നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം.


നേരത്തെ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല, അവർക്ക് ലഭിച്ച ഉയർന്ന ഓപ്ഷൻ ഇഷ്ടപ്പെടുകയാണെങ്കിൽ അതാത് സ്ഥാപനങ്ങളിൽ പോയി പ്രവേശനം നേടാവുന്നതാണ്. അല്ലാത്തപക്ഷം മൂന്നാമത്തെ അലോട്ട്മെന്റിനായി കാത്തിരിക്കാം. രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സെപ്റ്റംബർ 17ന് വൈകിട്ട് 4 വരെ അവസരമുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരണം നടത്താം.

No comments