കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികൾ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു
കരിന്തളം:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും,തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെയും പ്രതിഷേധിച്ചു കൊണ്ട് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ,ബി കെ എം യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് തലത്തിൽ കരിന്തളം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.കോയിത്തട്ട പെട്രോൾ പമ്പ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.തുടർന്ന് നടന്ന ധർണ്ണാ സമരം കെഎസ്‌ടിയു ജില്ലാ വൈസ് പ്രസിഡൻറ് എം സി മാധവൻ ഉദ്ഘാടനം ചെയ്തു.പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.എ ആർ രാജു,ലെനിൻ പ്രസാദ്,വിനോദ് പന്നിത്തടം എന്നിവർ സംസാരിച്ചു.എം ചന്ദ്രൻ സ്വാഗതം പറഞ്ഞു
No comments