Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം : കലാകീരിടം പയ്യന്നൂർ കോളേജിന്


കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്റു കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിൽ 295 പോയിൻ്റുമായി പയ്യന്നൂർ കോളേജ് കലാകീരിടം സ്വന്തമാക്കി.27 കലോത്സവങ്ങളിൽ 24 തവണയും കിരീടം പയ്യന്നൂരിനായിരുന്നു. 

220 പോയിന്റുമായി തലശേരി ബ്രണ്ണൻ കോളേജാണ് രണ്ടാം സ്ഥാനത്ത്. 173 പോയിന്റുമായി വിറാസ് വിളയാങ്കോട് മൂന്നാമതുണ്ട്. ആതിഥേയരായ നെഹ്റു കോളേ ജ് (155), എസ്എൻ കോളേജ് കണ്ണൂർ (150) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.

സമാപന സമ്മേളനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി.നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി.നഗരസഭാ കൗൺസിലർ മണി അനന്തൻപിള്ള, സർവകലാശാല സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.എ അശോകൻ, സജിത്ത് പലിയേരി, ഡോ.കെ വി സുജിത്ത്, പ്രമോദ് വെള്ളച്ചാൽ, നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ. ടി ദിനേശൻ, സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി കവിതാ കൃഷ്ണൻ, ചെയർമാൻ നന്ദജ് ബാബു,വൈസ് ചെയർമാൻ ദിൽജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.എ മോഹനൻ എന്നിവർ സം സാരിച്ചു. സംഘാടക സമിതി കൺവീനർ കെ പ്രണവ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഋഷിത സി പവിത്രൻ നന്ദിയും പറഞ്ഞു.

No comments