മലയോര ഹൈവേയിലെ ആശാസ്ത്രീയത മൂലമുള്ള അപകട പരമ്പര ; കോൺഗ്രസ് ഉപവാസം 13 ന്
മാലോം : മലയോരഹൈവേയിലെ അശാസ്ത്രീയമായ നിർമ്മാണം മൂലം അപകടങ്ങൾ തുടർകഥ ആവുകയും അപകടത്തിൽപ്പെട്ട് നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയ്ക്ക് എതിരെ ബഹുജന പങ്കാളിത്തത്തോടെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസം 13 ന് നടക്കും.അപകട പരമ്പര തുടരുമ്പോഴും മരുതോം, കാറ്റാൻ കവല പ്രദേശങ്ങളിൽ നിർമ്മാണംപൂർത്തീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഉപവാസം.
13 ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ഉപവാസത്തിൽ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നുള്ളവർ പങ്കെടുക്കും..ബഹുജന പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി പറമ്പ റോഡ് ജങ്ഷനിലാണ് ഉപവാസം ഇരിക്കുക മൂന്ന് പഞ്ചായത്തുകളിലെയും ജനപ്രധി നിധികളും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനപ്രധി നിധി കളും പ്രവർത്തകരും ഉപ വാസത്തിൽ പങ്കു ചേരും.സമര പരിപാടി വിജയി പ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ സംഘാടക സമിതിയുടെ യോഗം ചേർന്നു..
കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉത്ഘാടനം ചെയ്തു... ഡി. സി. ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. ഭാസ്ക്കരൻ. പഞ്ചായത്ത് അഗം ജിഷ ലോറൻസ്. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിജോയ് കിഴക്കരക്കാട്ട്. ജോജി പുല്ലാഞ്ചേരി.മണ്ഡലം പ്രസിഡന്റ് മാരായപ്രമോദ് മാക്ക ക്കോടൻ.ജോർജ്ജ് കുട്ടി കരിമടം. മുൻ പഞ്ചായത്ത് അംഗം പി. സി. രഘു നാഥൻ. ജെയിൻ തോക്കനാട്ട്, ജോസകുട്ടി നടുവിലേകുറ്റ് എന്നിവർ പ്രസംഗിച്ചു..
No comments