Breaking News

പടന്നക്കാട് ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു


കാസർകോട്: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം ഉപയോഗിച്ച് ട്രെയിൻ തട്ടി മരിച്ച യുവാവിനെ മണിക്കൂറിനുള്ളിൽ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട്, പടന്നക്കാട്, കരുവളത്തെ കെ ജിതീഷ് എന്ന അപ്പു (28)വിന്റെ മൃതദേഹമാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാത്രി ഏഴേകാൽ മണിയോടെ പടന്നക്കാട്, മേൽപ്പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് സാരമായി പരിക്കേറ്റതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്നാണ് ഹൊസ്ദുർഗ്ഗ് പൊലീസ് എ ഐ സഹായത്തോടെ യുവാവിന്റെ ചിത്രം തയ്യാറാക്കിയത്. പ്രസ്തുത ചിത്രം ഉടൻ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് ജിതേഷിന്റെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിയ ബന്ധുക്കളാണ് മൃതദേഹം ജിതേഷിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

റൂഫിംഗ് തൊഴിലാളിയായ ജിതേഷ് കരുവളത്തെ പരേതനായ ജനാർദ്ദനൻ- ബേബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജേഷ്, വിജിഷ.

No comments