പി ആർ ഡി എസ് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ 148 മത് ജന്മദിന സന്ദേശ സമ്മേളനം പരപ്പയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉത്ഘാടനം ചെയ്തു
പരപ്പ : ജാതി രഹിതമായൊരു സമൂഹത്തിന്റെ സൃഷ്ട്ടി മത രഹിതമായൊരു സമൂഹത്തിന്റെ മുന്നോട്ട് പോക്ക് ഇത് സജീവമായി ചർച്ച ചെയ്യേണ്ട കാലഘട്ടത്തിൽ കുമാരഗുരുദേവന്റെ സന്ദേശങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഈ അന്തരീക്ഷത്തിൽ അലയടിക്കും... സാബു എബ്രഹാം
പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജന സംഘത്തിന്റെ നേതൃത്വത്തിൽ പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ 148 മത് ജന്മദിന സന്ദേശ സമ്മേളനം പരപ്പയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉത്ഘാടനം ചെയ്തു.
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) യുവജനസംഘം സംഘടിപ്പിച്ച പ്രചാരണ പരിപാടികളുടെ സമാപനം കാസർഗോഡ് പരപ്പയിൽ വച്ച് നടന്നു.
സമാപനത്തോടനുബന്ധിച്ച് കാസർഗോഡ് പരപ്പ റോട്ടറി ഹാളിൽ വച്ച് കേരള നവോത്ഥാനവും പി.ആർ.ഡി.എസും. ; ചരിത്രവും സമകാലിക പ്രസക്തിയും എന്ന വിഷയത്തിൽ നടന്ന പൊതു സെമിനാർ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മംഗളം ഓൺലൈൻ പത്രം എഡിറ്റർ അഭയൻ പി.എസ്. നയിച്ച സെമിനാറിനെ തുടർന്ന് ചരിത്രചിത്രപ്രദർശനവും നടന്നു.
ഉച്ചയ്ക്ക് 4 മണിക്ക് ഇടത്തോട് നിന്നും പരപ്പ ടൗണിലേക്ക് വർണ്ണ ശബളമായ ജന്മദിന സന്ദേശ വിളംബര ഘോഷയാത്ര നടന്നു. തുടർന്ന് യുവജന സംഘം പ്രസിഡൻറ് മനോജ് കണിയാമൂലയുടെ അദ്ധ്യക്ഷതയിൽ നടന്ന ജന്മദിന സന്ദേശ സമ്മേളനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സഭയുടെ ഹൈ കൗൺസിൽ അംഗം കെ.വി. കൃഷ്ണൻ ജന്മദിന സന്ദേശം നൽകി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജൻ, സഭയുടെ മേഖലാ ഉപദേഷ്ടാവ് സി.എം. ഗംഗാധരൻ, മഹിളാ സമാജം ജനറൽ സെക്രട്ടറി സബിത പത്മകുമാർ, യുവജന സംഘം കേന്ദ്ര സമിതി അംഗം ശാന്തകുമാർ, മാലോം ശാഖാ സെക്രട്ടറി രാജേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
യുവജനസംഘം ജനറൽ സെക്രട്ടറി സുനിൽകുമാർ മൈലച്ചൽ സ്വാഗതവും, ജോയിന്റ് സെക്രട്ടറി രമേശ് കുമാർ കുംഭിത്തോട് കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രചാരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 2026 ഫെബ്രുവരി 7 ശനിയാഴ്ച തിരുവനന്തപുരം ഗാന്ധി പാർക്കിൽ വച്ച് തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് നിർവ്വഹിച്ചിരുന്നു.
തുടർന്ന് തിരുവനന്തപുരം സോണൽ, ഇരവിപേരൂർ സോണൽ, മുതലപ്ര സോണൽ, കനകപ്പലം സോണൽ, കോട്ടയം സോണൽ, കിഴക്കൻ സോണൽ എന്നിവിടങ്ങളിൽ
സന്ദേശ റാലികൾ, ജന്മദിനസന്ദേശ സമ്മേളനങ്ങൾ, വൈജ്ഞാനിക സെമിനാറുകൾ എന്നിവ നടത്തപ്പെട്ടു. "മാനവ വിമോചനത്തിന്റെ ആദ്ധ്യാത്മിക വെളിച്ചം" എന്ന സന്ദേശം മുൻനിർത്തിയാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്.
ഫെബ്രുവരി 13 മുതൽ 19 വരെയാണ് പി.ആർ.ഡി.എസ്. ആസ്ഥാനമായ പത്തനംതിട്ട ഇരവിപേരൂരിൽ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ജന്മദിനാഘോഷ പരിപാടികൾ നടക്കുന്നത്.
No comments