Breaking News

ജി.എച്ച് എച്ച് എസ്.എസ് ബളാംതോട് മാതൃഭൂമി സീഡ് ക്ലബ്ബാംഗങ്ങൾ സുരങ്കം (തുരങ്കം) സന്ദർശിച്ചു


പനത്തടി: ജി.എച്ച് എച്ച് എസ്.എസ്. ബളാംതോട് മാതൃഭൂമിസീഡ് ക്ലബ്ബാംഗങ്ങൾ  സുരങ്കം (തുരങ്കം) സന്ദർശിച്ചു. കേരളത്തിലെ കാസറഗോഡ് ജില്ലയിലെയും, കർണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലേയും മലമ്പ്രദേശങ്ങളിൽ ഭൂഗർഭജലം ശേഖരിക്കുന്നതിന് ഇപ്പോഴും സുരങ്കങ്ങളെ ആശ്രയിക്കുന്നുണ്ട്. കിണറിൻ്റെ നിർമ്മിതി അപ്രായോഗികവും ചെലവേറിയതുമായ മലമ്പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനായി ഇത്തരം സുരങ്കങ്ങൾ നിർമ്മിക്കുന്നത്. ഇരിക്കുംകല്ലിലെ ബാലൻ എന്നവരുടെ വീട്ടിലെ സുരങ്കമാണ് കുട്ടികൾ സന്ദർശിച്ചത്. ഇതിൻ്റെ നിർമ്മാണ രീതി വീട്ടുടമയായ ബാലൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇവിടെ സുരങ്കമുണ്ടെന്ന് പറഞ്ഞു തരുകയും കുട്ടികളോടൊപ്പം സന്ദർശനത്തിൽ പങ്കെടുക്കുകയും ചെയ്ത  രക്ഷാകർത്താവു കൂടിയായ വിജുമോൻ കുഴൽക്കിണറുകൾ വ്യാപകമാവുന്ന ഈ കാലഘട്ടത്തിൽ സുരങ്കത്തിനെ  കുറിച്ചും ക്ലാസ് മുറികളുടെ ചുമരുകൾക്കപ്പുറം  ചുറ്റുപാടിൽ നിന്നും നേടുന്ന അറിവുകൾക്കുള്ള പ്രാധാന്യ ത്തെ കുറിച്ചും സംസാരിച്ചു.  വലിയൊരു അനുഭവമാണ് സുരങ്കം സന്ദർശിക്കുക വഴി കുട്ടികൾക്ക് ലഭിച്ചത്. സീഡ് കോ- ഓർഡിനേറ്റർ സഹദേവൻ പി.പി, അധ്യാപികയായ വി. യശോദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി


No comments