Breaking News

കുന്നുങ്കൈ മൗക്കോട് ഗവ. എൽ.പി സ്കൂളിൽ "എൻജോയ് ഇംഗ്ലീഷ് " ക്ലാസ് ഉൽഘാടനം ചെയ്തു


കുന്നുങ്കൈ: മൗക്കോട് ഗവ. എൽ.പി സ്കൂളിൽ  വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുണ്ടാക്കുന്നതിനായി  എൻജോയ് ഇംഗ്ലിഷ് ക്ലാസിന് തുടക്കമായി.  വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി ഇസ്മായിൽ ക്ലാസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തംഗം എം.വി ലിജിന അധ്യക്ഷയായി. ചിറ്റാരിക്കൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി കാസിം മുഖ്യാതിഥിയായി. സി.ആർ.സി കോർഡിനേറ്റർമാരായ ജിതേഷ് കമ്പല്ലൂർ, കെ.വി സ്വാതി എന്നിവർ ക്ലാസെടുത്തു. 

സ്കൂൾ പ്രധാനാധ്യാപകൻ കെ.പി അച്യുതൻ, പി.ടി.എ പ്രസിഡൻ്റ് കെ.വി ഇസ്റാഹീം, കെ.പി ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി യൂസുഫ് ആമത്തല തുടങ്ങിയവർ സംസാരിച്ചു.

No comments