വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് എസ്പിസി യൂണിറ്റ് പാസ്സിംഗ് ഔട്ട് പരേഡ് നടത്തി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് എസ്പിസി യൂണിറ്റ് 2020- 22 പാസ്സിങ് ഔട്ട് പരേഡ് നടത്തി. മെൽബിൻ ജിമ്മി പരേഡ് കമാൻഡറായി പരേഡ് നയിച്ചു വെള്ളരിക്കുണ്ട് എസ് ഐ വിജയകുമാർ എംപി സല്യൂട്ട് സ്വീകരിച്ചു. റവ. ഡോ.ജോൺസൺ അന്ത്യാoകുളം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു പിടിഎ പ്രസിഡന്റ് രാജൻ സ്വാതി ചടങ്ങിൽ അധ്യക്ഷനായിരുന്നു ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ കെ എം സ്വാഗതവും അമല ഷാജി നന്ദിയും അറിയിച്ചു എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർമാരായ വെള്ളരിക്കുണ്ട് സ്റ്റേഷനിലെ സത്യപ്രകാശ് ശ്രീമതി സരിത സ്കൂളിലെ ചാർജ് വഹിക്കുന്ന ജിമ്മി മാത്യു റാണി എം ജോസഫ് പരിപാടികൾ ക്രോഡീകരിച്ചു പ്രിൻസിപ്പാൾ ഷാജു കെ കെ അസിസ്റ്റന്റ് മാനേജർ തോമസ് കളത്തിൽ സാന്നിധ്യം കൊണ്ട് ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡിനെ വർണ്ണാഭമാക്കി രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 44 കുട്ടികളാണ് ഈ വർഷം പരേഡിൽ അണിനിരന്നത്
No comments