Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ടൗണുകളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു


കുന്നുംകൈ:പരപ്പ ബ്ളോക് പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ച ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു.  എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കിനാനൂർ കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, പനത്തടി പഞ്ചായത്തുകളിലെ തോളെനി, പെരിയങ്ങാനം, വെള്ളരിക്കുണ്ട്,പാലാവയൽ, മണ്ണാട്ടിക്കവല, കമ്മാടം, ജീരകപ്പാറ, മൗക്കോട്, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. മൗക്കോട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, ബ്ളോക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി പോൾ, കെ കെ തങ്കച്ചൻ,എം വി ലിജിന, എൻ ശരീഫ്,കെ ജെ ജയിംസ്,യു ഡി എഫ് ചെയര്‍മാന്‍ എം അബൂബക്കര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി കെ രാജന്‍ നായര്‍,മണ്ഡലം ലീഗ് സെക്രട്ടറി പി ഉമർ മൗലവി, ജാതിയിൽ ഹസൈനാർ,ജോയി കിഴക്കരക്കാട്ട്,മാത്യു വർക്കി, പി കെ ഖരീം മൗലവി,എ ദുൽകിഫിലി, വിജയൻ മൗക്കോട് എന്നിവർ സംബന്ധിച്ചു.

No comments