Breaking News

കാഞ്ഞങ്ങാട് -കാലിച്ചാനടുക്കം KSRTC ബസ് സർവ്വീസ് പുനരാരംഭിക്കണം; സിപിഎം സബ് ഡിപ്പോ മാർച്ച് നടത്തി


കാലിച്ചാനടുക്കം : നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ സര്‍വ്വീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് സിപിഐ(എം) തായന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും മാവുങ്കാല്‍-മൂന്നാംമൈല്‍-പറക്കളായി വഴി കാലിച്ചാനടുക്കത്തേക്ക് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ് നിര്‍ത്തലാക്കിയതിന് എതിരെയാണ് പ്രതിഷേധം. ആവശ്യം അംഗീകരിക്കാത്ത പക്ഷം വലിയതോതിലുള്ള ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

No comments