Breaking News

കള്ളാർ സ്വദേശികളായ യുവതിയെയും യുവാവിനെയും ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി


വെള്ളരിക്കുണ്ട് : അയൽവാസികളായ യുവാവും യുവതിയും തൂങ്ങിമരിച്ചനിലയിൽ. രാജപുരം കള്ളാർ സ്വദേശികളാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  രാജപുരം കള്ളാർ സ്വദേശികളായ മുഹമ്മദ് ശരീഫ് (40), സിന്ധു (36) എന്നിവരെയാണ്ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ഗ്യാലക്സി ഇൻ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് ഇരുവരും ഒരുദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുത്തതെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരു മണിയായിട്ടും മുറി ഒഴിയാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ജനുവരി ഏഴ് മുതൽ സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ രാജപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

No comments