ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു
നീലേശ്വരം: ദേശീയപാതയിൽ ഐ കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. തൈക്കടപ്പുറം കണിച്ചിറയിലെ കൊട്ടന്റെ മകൻ ഹരീഷാണ് മരണപ്പെട്ടത്. ഐങ്ങോത്ത് പെട്രോൾ പമ്പിൽ സമീപം വെച്ചാണ് അപകടം.ഹരീഷ് സഞ്ചരിച്ച ബൈക്കും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കണിച്ചിറയിൽ വെൽഡിങ് ഷോപ്പ് നടത്തുകയാണ് ഹരീഷ്.
No comments