Breaking News

വെള്ളരിക്കുണ്ട് 'വ്യാപാര മഹോത്സവം 2022' ബംപർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും വ്യാപാരി കുടുംബ സംഗമവും നടന്നു

വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് സംഘടിപ്പിച്ച "വ്യാപാര മഹോത്സവം 2022'' ബംപർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും വ്യാപാരി കുടുംബ സംഗമവും നടത്തി.

മണ്ണൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂണിറ്റ് ജനറൽസെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് തോമസ്  ചെറിയാൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ്‌ ഷെരിഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാജനറൽ സെക്രട്ടറി

കെ.ജെ സജി, ട്രഷറർ മാഹിൻ കോലിക്കര, മായരാജേഷ്,ബേബി പനകത്തൊട്ടം, സാം സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതവും ട്രഷറർ കെ എം കേശവൻ നമ്പിശൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഫോക് ലോർ അവാർഡ് ജേതാവ് സുനിൽ കണ്ണനെ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 




No comments