പെരിയങ്ങാനം - കുറുഞ്ചേരി - കാലിക്കടവ് റോഡ് വീതികൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം ; കുറുഞ്ചേരി ബ്രദേഴ്സ് സ്വയം സഹായസംഘം വാർഷിക പൊതുയോഗം സമാപിച്ചു
ഭീമനടി : പെരിയങ്ങാനും- കുറുഞ്ചേരി - കാലിക്കടവ് റോഡ് വീതികൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് കുറുഞ്ചേരി ബ്രദേഴ്സ് സ്വയം സഹായസംഘം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം ടി വി രാജീവൻ ഉദ്ഘാടനം ചെയ്തു. കെ സുനിൽ കുമാർ അധ്യക്ഷനായി. കെ വി വിപിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി സുമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.കുറുഞ്ചേരി എകെജി സ്മാരക വായനശാല സെക്രട്ടറി പി കെ രമേശൻ, മോഡേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി കെ സുബീഷ് എന്നിവർ സംസാരിച്ചു. സി സുമേഷ് സ്വാഗതവും നന്ദുരാജ് നന്ദിയും പറഞ്ഞു.ഭാരവാഹികൾ: സി ആർ രജിൻ( പ്രസിഡന്റ്), കെ സുനിൽ കുമാർ(വൈസ് പ്രസിഡന്റ്), ബിനീഷ് ജോസഫ്(സെക്രട്ടറി), സി സുമേഷ് (ജോയിന്റ് സെക്രട്ടറി), കെ വി വിപിൻ (ട്രഷറർ).
No comments