ബളാൽ ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
വെള്ളരിക്കുണ്ട് : മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തായ ബളാൽ ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.രാവിലെ ബളാലിൽ നടന്ന ചടങ്ങിൽ ഒൻപതാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം പി. കുഞ്ഞിരാമൻ ബളാലിൽ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.17 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ 14 യു ഡി എഫ് അംഗങ്ങളും 3 എൽ ഡി എഫ് അംഗങ്ങളുമാണ് ഉള്ളത്.
No comments