Breaking News

വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു ചിറ്റാരിക്കാല്‍ സ്വദേശിയായ കാനാട്ട് രാജീവിന്‍റെ മകന്‍ ഐഡന് സ്റ്റീവ് ആണ് മരണപ്പെട്ടത്


ചിറ്റാരിക്കാല്‍ :  വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. ചിറ്റാരിക്കാല്‍ കാനാട്ട് രാജീവിന്‍റെ മകന്‍ ഐഡന് സ്റ്റീവ് ആണ് മരിച്ചത്. കര്‍ണാടക ഹാസനിലാണ് അപകടം. പിതാവ് ഇവിടെ സ്കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയാണ്. കുടുംബ സമേതം താമസിക്കുന്ന ഫ്ളാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.  മാതാവ്: ഒഫീലിയ. സഹോദരന്‍: ഓസ്റ്റിന്‍.


No comments