19കാരിക്കെതിരെ അന്യായമായി കേസെടുത്ത കാസർഗോഡ് വിദ്യാനഗർ എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം
കാസർകോട്: 19കാരിക്കെതിരെ അന്യായമായി കേസെടുത്ത വിദ്യാനഗർ എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ് ഐ അനൂപിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് പറഞ്ഞാണ് മേനങ്കോട് സ്വദേശി മാജിദക്കെതിരെ കേസെടുത്തത്. എന്നാൽ സി സി ടി വി ദൃശ്യത്തിൽ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്ന് വ്യക്തമായിരുന്നു. നേരിൽ കണ്ട് ബോധ്യപ്പെടാതെ ആയിരുന്നു പൊലീസ് നടപടി.
No comments