Breaking News

യക്ഷഗാനം പുസ്തകം പ്രകാശനം ചെയ്തു സംവിധായകനും കഥാകൃത്തുമായ എം.എ റഹ്മാന്‍ പുസ്തകം പ്രകാശനം നിര്‍വ്വഹിച്ചു നാടക-ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് അഴിക്കോടന്‍ പുസ്തകം ഏറ്റുവാങ്ങി


രാധാകൃഷ്ണന്‍ പെരുമ്പളയുടെ കാവ്യ പുസ്തകമായ യക്ഷഗാനം പ്രകാശനം ചെയ്തു. ഉദുമ മൂലയില്‍ ഈസാസ് ഗൃഹാങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത ഡോക്യുമെന്ററി സിനിമ സംവിധായകനും കഥാകൃത്തുമായ എം.എ റഹ്മാന്‍ പുസ്തകം പ്രകാശനം നിര്‍വ്വഹിച്ചു. നാടക-ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് അഴിക്കോടന്‍ പുസ്തകം ഏറ്റുവാങ്ങി. പി.കെ മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യനിരൂപകന്‍ ഡോ.ആര്‍.ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ലോറന്‍സ്, വി.വി പ്രഭാകരന്‍, എം.പി ജില്‍ജില്‍, കെ.അരവിന്ദന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഗ്രന്ഥകര്‍ത്താവ് രാധാകൃഷ്ണന്‍ പെരുമ്പള മറുപടി പ്രസംഗം നടത്തി. പ്രശസ്ത നിരൂപകന്‍ എ.എം. ശ്രീധരന്റെ അവതാരികയോടെ കോഴിക്കോട് ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച യക്ഷഗാനത്തില്‍ ഇരുപത്തിരണ്ട് കവിതകളാണുള്ളത്.


No comments