Breaking News

കവർച്ചാശ്രമത്തിനിടെ സംഘത്തിലെ ഒരാൾ അറസ്റ്റിൽ, കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു കുപ്രസിദ്ധ മോഷ്ടാവ് ബളാൽ സ്വദേശി ഹരീഷ്‌ കുമാറാണ്‌ പിടിയിലായത്‌




പിലാത്തറ: ബസ്‌ സ്റ്റാന്റിന്‌ സമീപത്തെ ജുമ മസ്ജിദിന്റെ ഭണ്ഡാരം കവര്‍ന്ന സംഘം തൊട്ടടുത്ത ഐശ്വര്യ ജ്വല്ലറി കവര്‍ച്ചക്കിടെ പിടിയിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ സ്വദേശി ചേവിരി വീട്ടിൽ ഹരീഷ്‌ കുമാറാണ്‌ (49) പിടിയിലായത്‌. ഇന്ന്‌ പുലര്‍ച്ചെ മൂന്ന്‌ മണിയോടെ പിലാത്തറ കലാക്ഷേത്രം ഉടമ തമ്പാന്റെ നേതൃത്വത്തിലാണ്‌ പിടികൂടിയത്‌. വടകരയില്‍ പ്രോഗ്രാമും കഴിഞ്ഞ്‌ പ്രിന്‍സിപ്പാള്‍ കലാമണ്ഡലം ലതയും സംഘവും സ്ഥാപനത്തിലെത്തിയതായിരുന്നു. പുലര്‍ച്ചെ സമീപത്തെ കടയുടെ ഷട്ടറിന്‌ ഇടിക്കുന്ന ശബ്ദം കേട്ട്‌ ഉണര്‍ന്ന്‌ ഭര്‍ത്താവ്‌ തമ്പാനെ വിളിച്ചുണര്‍ത്തുകയായിരുന്നു. പുറത്തേക്കിറങ്ങിയപ്പോഴാണ്‌ മോഷ്ടാവ്‌ കടയുടെ ഷട്ടറിന്റെ പൂട്ട്‌ പൊളിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ഇതിനിടെ മറ്റു രണ്ട്മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹരീഷ്‌ കുമാറിനെ പിടികൂടി ബലം പ്രയോഗ്ച്ച്‌ കീഴടക്കുന്നതിനിടെ ബഹളം കേട്ട്‌ സമീപത്തെ കെട്ടിടത്തില്‍ പെയിന്റിംഗ്‌ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സഹായത്തോടെ കീഴ്പ്പെടുത്തിയ ശേഷം പരിയാരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവില്‍ നിന്നും കറന്‍സിയും ചില്ലറ നാണയങ്ങളും കണ്ടെടുത്തിരുന്നു.

പരിയാരം എസ്‌.ഐ പി.സി.സഞ്ജയ്‌ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോഴാണ്‌ കൂട്ടാളികളായ രണ്ട്‌ കുപ്രസിദ്ധ മോഷാടാക്കളെ കുറിച്ച്‌ വിവരം ലഭിച്ചത്‌. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്ത കാലത്താണ്‌ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയത്‌.

No comments