Breaking News

അഴിമതി ആരോപണം: ധാർമ്മികത ഉണ്ടെങ്കിൽ ടി.കെ രവി പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണം; ബി.ജെ.പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി


അഴിമതിക്കാരനാണെന്ന് സിപിഎം പാർട്ടി അന്വേഷണത്തിൽ തന്നെ കണ്ടെത്തി പാർട്ടി ചുമതലയിൽ നിന്ന് തരംതാഴ്ത്തിയ കിനാനൂർ കരിന്തളം പഞ്ചായത്ത്‌ പ്രസിഡന്റ്  ടി കെ രവി രാഷ്ട്രീയ ധാർമ്മികത ഉണ്ടെങ്കിൽ പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്ന് ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത്‌ കമ്മിറ്റി. ടി കെ രവി പഞ്ചായത്ത്‌ പ്രസിഡന്റ് ആയ കാലം മുതൽ പഞ്ചായത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും, നിരവധി തവണ ടി കെ രവിക്കെതിരെ അഴിമതിയാരോപണം ഉയർന്നപ്പോൾ പഞ്ചായത്ത്‌  പ്രസിഡന്റിന്റെ അഴിമതിക്ക് പ്രതിപക്ഷമായ കോൺഗ്രസ്‌ കുടപിടിക്കുകയായിരുന്നു, ശക്തമായ പ്രതിഷേധവുമായി  വന്നത് ബിജെപി യുവമോർച്ച പ്രവർത്തകർ ആണെന്നും. അഴിമതിക്കാരെ നികുതി പണം കൊടുത്തു സഹിക്കേണ്ട ഗതികേട് പഞ്ചായത്തിലെ ജനങ്ങൾക്ക് ഇല്ല , പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പടെ ഉള്ളവരുടെ അഴിമതിക്കെതിരെ തുടർന്നും ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്നും ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത്‌ കമ്മിറ്റി.  ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് രഞ്ജിത്ത് വരയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പറക്കളായി ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ കെ രാജഗോപാൽ,പ്രമോദ് വർണ്ണം, ബിജെപി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി മോഹനൻ കൂവാറ്റി,  വി സി പത്മനാഭൻ, രാഹുൽ എൻ കെ, തുടങ്ങിയവർ സംബന്ധിച്ചു.

No comments