Breaking News

കുടുംബശ്രീ 25-ാം വാർഷികം; കോടോംബേളൂർ രണ്ടാം വാർഡ് എഡിഎസ് തല സംഗമം നടത്തി


അട്ടേങ്ങാനം : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രണ്ടാം വാർഡ് ADS കുടുംബശ്രീ ഇരുപത്തഞ്ചാവാർഷികം ചുവട് 2023 ന്റെ ഭാഗമായി ഏഡി എസ് തലസംഗമം സംഘടിപ്പിച്ചു, പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഇനിയും കൂടുതൽ ശക്തമായി മുന്നോട്ട് പോകണമെന്നും സാമ്പത്തിക കാര്യത്തിൽ സംരഭങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരിക്കാനും  കഴിയട്ടെ എന്ന്അദ്ദേഹം ആശംസിച്ചു. ഏഡി എസ് ചെയർപേഴ്സൺ ശ്രീമതി സജിന പി.വി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ എസ് ,സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സി.ബിന്ദു, വാർഡ് വികസന സമിതി കൺവീനർ  ശ്രീ കെ.റനീഷ്, കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി എന്നിവർ ആശംസകൾ നേർന്നു. സി ഡി എസ് മെമ്പർ ശ്രീമതി രാജി സി. സ്വാഗതവും എഡിഎസ് അംഗം ബി.രമണി നന്ദിയും രേഖപ്പെടുത്തി.

No comments